Sunday, September 22, 2024
Saudi ArabiaTop Stories

സംസം ബോട്ടിലുകൾ ഇനി മുതൽ 5 ലിറ്റർ മാത്രം

ഇനി മുതൽ 5 ലിറ്ററിൻ്റെ സംസം ബോട്ടിലുകൾ മാത്രമേ വിതരണം ചെയ്യുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു. നേരത്തെ ഇത് 10 ലിറ്ററായിരുന്നു വിതരണം ചെയ്തിരുന്നത്.

അടുത്ത വർഷങ്ങളിൽ ഹജ്ജ്-ഉംറ തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർധനവ് ഉറപ്പായതിനാൽ സംസം ബോട്ടിലുകൾക്ക് ആവശ്യം വർധിക്കുമെന്നതിനാലും എയർ-കാർഗോ ട്രാൻസ്പോർട്ടേഷൻ നിയമത്തിനോടു യോജിക്കുന്നതിനാലുമാണു ഇങ്ങനെ തീരുമാനമെടുത്തതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ജിദ്ദ, മദീന എയർപോർട്ടുകളിൽ 5 ലിറ്ററിൻ്റെ ബോട്ടിലുകൾ നേരത്തെ തന്നെ ലഭ്യമാണു. തീർഥാടകർ തെരുവ് കച്ചവടക്കാരിൽ നിന്നും വാങ്ങുന്നത് ഒഴിവാക്കി മക്കയിലെ സംസം പ്രൊജക്റ്റിൽ നിന്നോ ജിദ്ദ, മദീന എയർപോർട്ടുകളിൽ നിന്നോ സംസം ബോട്ടിലുകൾ വാങ്ങണമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്