ഒമാനിലേക്ക് സ്ത്രീകളെ കടത്തുന്നതധികവും നെടുംബാശേരി വഴിയെന്ന് റിപ്പോർട്ട്
ഒമാനിലേക്ക് സ്ത്രീകളെ കടത്തുന്നത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെടുമ്പാശേരി വിമാനത്താവളം വഴിയാണെന്ന് റിപ്പോർട്ട്. മുംബൈ, ദില്ലി, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നീ വിമാനത്താവങ്ങള്‍ വഴിയും മനുഷ്യക്കടത്ത് നടക്കുന്നുണ്ട്. ഇതിനു പിറകിൽ ഉദ്യോഗ്സ്ഥ ലോബികളടക്കമുള്ള വൻ സംഘമാണുള്ളതെന്നാണു അന്വേഷണത്തിൽ അറിഞ്ഞത്.
പാവപ്പെട്ടവര്‍, ഭര്‍ത്താവ് മരിച്ചവര്‍ തുടങ്ങിയ സ്ത്രീകളെയാണ് ഈ കൂട്ടർ വലയിലാക്കുന്നത്. ഇത്തരത്തിലുള്ളവരെ കണ്ടെത്താൻ സ്ത്രീകള്‍ അടക്കമുള്ള നിരവധി പേർ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഏജൻ്റുമാരായുണ്ട്. ഇരയെ കണ്ടെത്തിയാൽ മികച്ച ശമ്പളവും ആനുകൂല്യങ്ങളും അടക്കമുള്ള വലിയ വാഗ്ദാനം നൽകി കെണിയില്‍ കുടുക്കലാണു പതിവ്.
കേരളത്തിൽ നിന്ന് പുറപ്പെടുംബോൾ എമിഗ്രേഷനിൽ കാണിക്കാൻ വ്യാജ വിസ കോപ്പി ഇവർക്ക് നൽകും. ഒമാനിൽ വ്യാജ വിസ കോപ്പിയുമായി ഇറങ്ങാൻ സാധിക്കില്ല എന്നതിനാൽ ഒമാനിൽ ഇറങ്ങുന്നതിനു വിസിറ്റിംഗ് വിസ കോപ്പി ആദ്യമേ ഇവർക്ക് നൽകിയിരിക്കും.
ഒമാനില്‍ എത്തിയ ശേഷമാണു വന്നത് വിസിറ്റിംഗ് വിസയിലാണെന്നും വഞ്ചിക്കപ്പെട്ടെന്നും സ്ത്രീകൾക്ക് മനസ്സിലാകുക. ഇത്തരത്തിലുള്ള ഓഫറുകൾ വരുംബോൾ എടുത്ത് ചാടി പെടാതിരിക്കുക, ജനങ്ങൾക്ക് വലിയ അവബോധം ആ വിഷയത്തിൽ നൽകേണ്ടതുണ്ട് എന്നാണു സാമൂഹ്യ പ്രവർത്തകരുടെ അഭിപ്രായം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa