വെള്ളിയാഴ്‌ച, ഒക്ടോബർ 23, 2026
Saudi ArabiaTop Stories

‎സൗദിയിൽ അവധി ദിവസങ്ങൾക്ക് തൊട്ടുമുമ്പോ ശേഷമോ ഉള്ള ഹാജരില്ലായ്മയ്ക്ക് പ്രതിവാര അവധിയിലെ ശമ്പളം വെട്ടിക്കുറക്കാമോ? അറിയാം

റിയാദ്: പ്രതിവാര അവധി ദിവസങ്ങൾക്ക് തൊട്ടുമുമ്പോ ശേഷമോ ഉള്ള ദിവസങ്ങളിൽ ജീവനക്കാർ ജോലിക്ക് ഹാജരാകാതിരുന്നാൽ (ഉദാഹരണത്തിന് വ്യാഴാഴ്ചയോ ഞായറാഴ്ചയോ അവധിയെടുക്കുകയാണെങ്കിൽ), ആ ദിവസങ്ങളിലെ ശമ്പളം മാത്രമാണ് നിയമപ്രകാരം കട്ട് ചെയ്യാവുന്നത് എന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
‎
‎ചില തൊഴിലുടമകൾ ചെയ്യുന്നത് പോലെ പ്രതിവാര അവധി ദിവസങ്ങളുടെ ശമ്പളം കൂടി ഇതിനൊപ്പം ചേർത്ത് കട്ട് ചെയ്യാൻ പാടില്ല. ജീവനക്കാർ വരുത്തുന്ന ഇത്തരം അനധികൃത ഹാജരില്ലായ്മയ്ക്കുള്ള ശിക്ഷാനടപടികൾ ആ ദിവസങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്.
‎
‎കൂടാതെ, വ്യാഴാഴ്ചയോ ഞായറാഴ്ചയോ ജോലിക്ക് ഹാജരാകാത്തതിന്റെ പേരിൽ ജീവനക്കാരന് പ്രതിവാര അവധി ദിവസത്തിനുള്ള അവകാശമില്ലെന്ന് കരുതുന്നത് തെറ്റായ ധാരണയാണെന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
‎

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്