തിങ്കളാഴ്‌ച, ഒക്ടോബർ 26, 2026
Saudi ArabiaTop Stories

‎സൗദിക്കെതിരെ വീണ്ടും ഹൂത്തി ആക്രമണങ്ങൾ

സൗദിക്കെതിരെ വീണ്ടും ഡ്രോൺ ആക്രമണം നടത്തി ഹൂത്തികൾ. റിയാദിലും തെക്കൻ മേഖലയിലും 3 ഡ്രോണുകൾ തടഞ്ഞുനിർത്തി നശിപ്പിച്ചതായി സഖ്യ സേന അറിയിച്ചു.
‎
‎
‎അതേ സമയം സൗദി അറേബ്യയിലെ സിവിലിയന്മാർക്കും, സിവിലിയൻ വസ്തുക്കൾക്കും, പുണ്യസ്ഥലങ്ങൾക്കും നേരെ ഹൂത്തി മിലിഷ്യ നടത്തിയ ഭീകരാക്രമണങ്ങളെ അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റ് ശക്തമായി അപലപിച്ചു.
‎
‎ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനവും വിശുദ്ധ സ്ഥലങ്ങളുടെ പവിത്രതയ്ക്ക് ഭംഗം വരുത്തുന്നതും മുസ്‌ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്ന് പ്രസ്താവന വ്യക്തമാക്കി. മേഖലയിലെ സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള മിലീഷ്യയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ആക്രമണങ്ങളെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്