തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

യുഎഇ സന്ദര്‍ശിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ ശ്രദ്ധക്ക്

ദുബായ്: ഇന്ത്യന്‍ പൗരന്മാര്‍ വിനോദ സഞ്ചാരത്തിനോ അല്ലെങ്കില്‍ മറ്റ് ആവശ്യങ്ങള്‍ക്കോ വേണ്ടി യുഎഇ സന്ദര്‍ശിക്കുന്ന അവസരത്തിൽ ആവശ്യമായ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നത് നല്ലതായിരിക്കുമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു. യുഎഇയിലെ ചികിത്സാ ചിലവുകള്‍ കണക്കിലെടുത്താണ് ഇത്തരമൊരു നിര്‍ദേശം നല്‍കുന്നതെന്നും ട്വിറ്ററിലൂടെ നല്‍കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

സമീപകാലത്ത് ഉണ്ടായ ചില സാഹചര്യങ്ങളിൽ ഇന്ത്യന്‍ പൗരന്മാര്‍ യുഎഇയില്‍ വെച്ച് അപകടങ്ങളില്‍ പെടുകയും അടിയന്തര ചികിത്സ ആവശ്യമായി വരികയും ചെയ്തിരുന്നു. ഈ സന്ദർഭത്തിൽ താങ്ങാന്‍ കഴിന്നതിലപ്പുറമുള്ള ആശുപത്രി ബില്‍ കാരണം പ്രയാസപ്പെട്ട അവസ്ഥയുണ്ടായതിനാലാണ് ഇന്‍ഷുറന്‍സ് എടുക്കണമെന്ന നിര്‍ദ്ദേശം നല്‍കുന്നത്.

കുടുംബത്തോടൊപ്പം യു എ ഇ സന്ദര്‍ശിക്കുന്നവര്‍ കൂടുംബാംഗങ്ങൾക്ക് എല്ലാവര്ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നത് ഉപകാരപ്പെടും .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്