Saturday, September 21, 2024
GCCTop StoriesU A E

ഒരു ജി ബി ഇന്റർനെറ്റിന് ഒരു ദിർഹം മാത്രം; ഇത്തിസാലാത്തിന്റെ പുതിയ ഓഫർ

ഇത്തിസാലാത്ത് യു എ ഇ താമസക്കാർക്കായി പുതിയ ഇന്റർനെറ്റ് ഓഫർ പ്രഖ്യാപിച്ചു. ഒരു ജിബി ഡാറ്റ ഒരു ദിവസത്തേക്ക് വെറും ഒരു ദിർഹമിന് ലഭിക്കും.

പ്രീപെയ്‌ഡ്‌ ഉപഭോക്താക്കൾക്ക് ഒരു പരിമിത കാലയളവിലേക്ക് മാത്രമാണ് ഈ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. ഒരാൾക്ക് ഒന്നിലധികം സബ്സ്ക്രിപ്ഷൻ അനുവദിക്കുന്നതാണ്. My Etisalat UAE ആപ്പ് വഴിയോ, * 101 * 11 # എന്ന നമ്പറിലേക്ക് ഡയൽ ചെയ്‌തോ ഓഫർ ആക്റ്റിവേറ്റ് ചെയ്യാം.

ഉപയോക്താക്കൾക്ക് അവരുടെ സബ്സ്ക്രിപ്ഷൻ എപ്പോൾ വേണമെങ്കിലും റദ്ദാക്കാം, പ്ലാൻ മേലിൽ പുതുക്കില്ല. ബാക്കി ഡാറ്റ, കാലാവധി അവസാനിക്കുന്നതുവരെ ലഭ്യമാകും. കുറഞ്ഞ ബാലൻസ് കാരണം ഓട്ടോമാറ്റിക് ആയി ഓഫർ പുതുക്കാതെ വന്നാൽ, സബ്സ്ക്രിപ്ഷൻ റീചാർജ് ചെയ്യാനും പുതുക്കാനും 3 ദിവസത്തിന്റെ ഗ്രേസ് കാലയളവ് നൽകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q