തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ രണ്ട് ഇന്ത്യക്കാരുടെ വധ ശിക്ഷ നടപ്പാക്കി

സ്വന്തം രാജ്യക്കാരനെ വധിച്ച കേസിൽ പിടിക്കപ്പെട്ട രണ്ട് ഇന്ത്യക്കാരെ സൗദിയിൽ വധ ശിക്ഷക്ക് വിധേയരാക്കി.

ആരിഫ് ഇമാമുദ്ദീൻ എന്ന ഇന്ത്യക്കാരനെ വധിച്ച കേസിൽ പ്രതികളായ ഹർജിത് സിംഗ് ബുദ്ധറാം , സത് വീന്ദർ കുമാർ പ്രകാശ് എന്നിവരെയാണു റിയാദിൽ ഇന്ന് വധ ശിക്ഷക്ക് വിധേയരാക്കിയത്. മോഷണമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്

പ്രതികൾ കുറ്റക്കാരാണെന്ന് അന്വേഷണ സംഘത്തിനു ബോധ്യമാകുകയും വധ ശിക്ഷ വിധിച്ച് കൊണ്ടുള്ള ക്രിമിനൽ കോടതിയുടെ വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയും ചെയ്തതിനാൽ ശരീഅത്ത് വിധി നടപ്പാക്കാൻ റോയർ ഓർഡർ ഇറങ്ങുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്