ഇരുമ്പുഴി മഹല്ല് സൗദി കമ്മിറ്റി (IMSC) 36 ആമത് വാർഷിക സംഗമം
ജിദ്ധ: ഇരുമ്പുഴി മഹല്ല് സൗദി കമ്മിറ്റിയുടെ 36 -ആമത് വാർഷിക ജനറൽ ബോഡി യോഗവും കുടുംബ സംഗമവും 22 മാർച്ച് 2019 വെള്ളിയായ്ച്ച ജിദ്ധ ഷറഫിയയിലെ സഫീറോ റെസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടത്താൻ തീരുമാനിച്ചതായി പ്രസിഡന്റ് കെ.എം മുഹമ്മദ് ഹനീഫയും സെക്രട്ടറി എം. സഫീറും പത്രക്കുറിപ്പിൽ അറിയിച്ചു.
1983 മാർച്ച് 25 നു ജിദ്ധയിലെ ബാബുമക്കയിൽ ജനാബ് പി. കെ. അബ്ബാസിന്റെയ് അദ്യക്ഷതയിൽ 16 യുവാക്കൾ ചേർന്ന യോഗമാണ് ഇരുമ്പുഴി പ്രവാസികളുടെ ക്ഷേമത്തിനും നാട്ടിലേക്കുള്ള സഹായഹസ്തം എന്ന ലക്‌ഷ്യവും മുൻ നിർത്തി ആദ്യമായി മഹല്ല് കമ്മിറ്റി രൂപീകരിച്ചത്.
വെള്ളി വൈകുന്നേരം 6:00നു ആരംഭിക്കുന്ന വാർഷിക പരിപാടിയിൽ പ്രമുഖ പ്രഭാഷകനും ചിന്തകനുമായ മുസ്തഫ ഹുദവി മുഖ്യപ്രഭാഷണം നിർവഹിക്കും. പുതിയ വർഷത്തേക്കുള്ള (2019 -2020 ) പ്രവർത്തക സമിതി തിരഞ്ഞടുപ്പ്, ഇരുമ്പുഴിയുടെ അയൽ പ്രദേശങ്ങളിലുള്ള മഹല്ല് കമ്മിറ്റി പ്രതിനിധികളുടെ ആശംസാ പ്രസംഗങ്ങൾ, കുട്ടികളുടെ വിവിധ പരിപാടികൾ, ജിദ്ദയിൽ നിന്നും 10, 12 ക്ലാസുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികളെ ആദരിക്കൽ എന്നിവയാണ് പരിപാടിയിലെ മുഖ്യ ഇനങ്ങൾ.
യോഗ നടത്തിപ്പിനായി പ്രവർത്തക സമിതി അംഗങ്ങൾക്ക് പുറമെ സി.കെ. കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാൻ, നാണത്ത് റഷീദ് എന്ന കുട്ടിപ്പ ( ഭക്ഷണം ), കെ.എം.എ. ലത്തീഫ്, സി.കെ . അഷ്‌റഫ് (സാമ്പത്തികം), സി. കെ. ഇർഷാദ് , എം. സഹീർ ( സമ്മാനങ്ങൾ) ഡോ: കെ. എം . അഷ്‌റഫ്, കെ.എം. അനീസ്, പി. എൻ. ഫിറോസ് (കുട്ടികളുടെ പരിപാടി) എന്നീ പ്രത്യക കമ്മിറ്റികളും രൂപീകരിച്ചു.
ജിദ്ധയിലും പുറത്തുമുള്ള മുഴുവൻ ഇരുമ്പുഴി മഹല്ല് പ്രവാസികളോടും ഈ സംഗമത്തെ പൂർവോപരി പങ്കെടുത്തു വിജയിപ്പിക്കാൻ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa