സൗദിയിൽ നിക്ഷേപകർക്കും ബാങ്കുകൾക്കും സകാത്ത് വർധനവില്ല
സൗദിയിലെ നിക്ഷേപകരും പ്രാദേശിക ബാങ്കുകളും നൽകുന്ന സകാത്ത് തുകയിൽ 10 മുതൽ 20 ശതമാനം വരെ വർധിപ്പിക്കാൻ സകാത്ത് ആൻ്റ് ടാക്സ് അതോറിറ്റി ഉദ്ദേശിക്കുന്നുവെന്ന തരത്തിൽ പുറത്ത് വന്ന വാർത്ത അധികൃതർ നിഷേധിച്ചു.
ബ്ളൂംബർഗ് ന്യൂസ് ആയിരുന്നു ടാക്സ് അതോറിറ്റി നിക്ഷേപകരുമായി സകാത്ത് തുക വർധനവിനെ സംബന്ധിച്ച് ചർച്ച നടത്തിയിരുന്നുവെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നത്.
എന്നാൽ നിലവിൽ അത്തരത്തിൽ സകാത്ത് വർധനവിനുള്ള ഒരു പദ്ധതിയുമില്ലെന്ന് അറിയിച്ച അധികൃതർ ഇത്തരം വാർത്തകൾ ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa