ചൊവ്വാഴ്‌ച, ജൂൺ 9, 2026
Top StoriesU A E

ദുബൈയിൽ നറുക്കെടുപ്പിൽ ഇരുപത് വയസ്സുകാരനു 10 ലക്ഷം ഡോളര്‍ സമ്മാനം

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിൽ ഇരുപത് വയസുകാരന് ഒന്നാം സമ്മാനം.

ദുബൈയിൽ നിന്ന് പിതാവിനോടൊപ്പം ജോര്‍ദാനിലെ അമ്മാനിലേക്ക് പോകുന്നതിനിടെയായിരുന്നു 20 കാരനായ ജോര്‍ദാനിയൻ വിദ്യാർത്ഥി ടിക്കറ്റെടുത്തത്. ഭാഗ്യശാലിക്ക് 10 ലക്ഷം ഡോളര്‍ അഥവാ ഏകദേശം 6.9 കോടിയില്‍പരം ഇന്ത്യന്‍ രൂപയാണു സമ്മാനം ലഭിച്ചത്.

നറുക്കെടുപ്പിൽ ബഹ്റൈനില്‍ ജോലി ചെയ്യുന്ന കെനിയന്‍ പൗരനു രണ്ടാം സമ്മാനവും ഇന്ത്യക്കാരൻ മൂന്നാം സമ്മാനവും ലഭിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്