പ്രവാസി സംവരണ മെമ്മോറിയൽ മാർച്ച് 15ന്
ദമ്മാം: സാമൂഹ്യ നീതിയെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ നടക്കുന്ന സംവരണ മെമ്മോറിയൽ പരിപാടിയോട് ഐക്യദാർഢ്യം പ്രകടപ്പിച്ചു പ്രവാസി സാംസ്കാരിക വേദി സംഗമം സംഘടിപ്പിക്കും.

മാർച്ച് 15 വെള്ളിയാഴ്ച വൈകീട്ട് 7.30 നു ബദർ മെഡിക്കൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ രാഷ്ട്രപതിക്ക് സമർപ്പിക്കുന്ന നിവേദനത്തിലേക്കുള്ള ഒപ്പു ശേഖരണത്തിന്റെ ഉദ്ഘാടനം പരിപാടിയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
