Monday, September 23, 2024
GCCTop StoriesU A E

മൂടൽ മഞ്ഞ്; അബുദാബി ദുബായ് റോഡിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചു

അബുദാബി ദുബായ് റോഡിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചു. കനത്ത മൂടൽ മഞ്ഞ് കാരണം കാഴ്ച തടസ്സപ്പെട്ടതാണ് അപകട കാരണം. അപകടം നടന്ന ഉടനെ തന്നെ അബുദാബി സിവിൽ ഡിഫൻസ് സ്ഥലത്തെത്തി.

വാഹനം ഓടിക്കുന്നവരോട് ശ്രദ്ധിച്ച് ഓടിക്കാനും, മുന്നിലെ വാഹനത്തിൽ നിന്ന് കൃത്യമായ അകലം പാലിക്കാനും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുന്ന സമയത്ത് വീഡിയോ എടുക്കരുതെന്നും മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

കനത്ത മൂടൽ മഞ്ഞ് കാരണം കാഴ്ച തടസ്സപ്പെടുമെന്നത് കൊണ്ട് വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണം എന്ന് , ദുബായ് പോലീസും, ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q