യാമ്പു ഫ്ലവർ ഷോ ടൂർ സംഘടിപ്പിച്ചു
ജിദ്ദ: റുവൈസ് ഏരിയ കെഎംസിസി സംഘടിപ്പിച്ച യാമ്പു ഫ്ലവർഷോ യാത്രയും ചെങ്കടലിലെ ബോട്ട് യാത്രയും പ്രവാസികൾക്ക് നവ്യാനുഭവമായി. നിരവധി കുടുംബിനികളും കുട്ടികളും യാത്രയിൽ പങ്കെടുത്തു. വിനോദവും വിജ്ഞാനവും കോർത്തിണക്കിയ യാത്ര പ്രവാസത്തിന്റെ ആകുലതകളിൽ നിന്നും മോചനം നേടാനും പുതിയ അറിവുകൾ നേടാനും സഹായകമായി. രാവിലെ 8 മണിയോടെ റുവൈസിൽ നിന്നും പുറപ്പെട്ട സംഘം പുഷ്പ മേള സന്ദർശനവും ചെങ്കടലിൽ ബോട്ട് യാത്രയും നടത്തി അർദ്ധ രാത്രി മടങ്ങിയെത്തി.
ടൂർ ലീഡർ അബ്ദു ചെമ്പൻ യാത്രയിൽ അംഗങ്ങൾക്ക് വേണ്ട നിർദേശങ്ങൾ നൽകി.
എ.പി അൻവർ വണ്ടൂർ നടത്തിയ ക്വിസ് മത്സരം യാത്രക്ക് മാറ്റ് കൂട്ടി. ഹാരിസ് ഓമാനൂർ, നിസാർ, മുജീബ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. നൗഫൽ, ഫസൽ, ഇസ്മായിൽ, മുഹമ്മദ്, ജുനൈദ്, മുഹമ്മദലി തുടങ്ങിയവർ പ്രോത്സാഹന സമ്മാനത്തിനര്ഹരായി.
ഫിനാൻ, റമി, മുജീബ്, മുഹമ്മദലി, അൻവർ വണ്ടൂർ,അഷ്‌റഫ് എടപ്പറ്റ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
റുവൈസ് ഏരിയ കെഎംസിസി ഭാരവാഹികളായ ഫിറോസ് പടപ്പറമ്പ്, ശരീഫ് മുസ്ലിയാരങ്ങാടി, സലിം കരിപ്പോൾ, മുസ്തഫ ആനക്കയം, മുഹ്‌ദാർ തങ്ങൾ, മുഹമ്മദലി പന്താരങ്ങാടി, മുഹമ്മദ് കല്ലിങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa