തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

കുവൈത്തിലെ ശൈത്യകാല തമ്പുകൾ നീക്കം ചെയ്യും

കുവൈത്തിൽ ശൈത്യകാല തമ്പുകൾ നിലനിർത്താനുള്ള അനുമതി ശനിയാഴ്ച അവസാനിച്ചതോട് കൂടി തമ്പുകൾ ഇന്ന് മുതൽ നീക്കം ചെയ്യൽ ആരംഭിക്കും. തമ്പുകൾ പൊളിച്ചു നീക്കാൻ ഉടമകൾക്ക് മുനിസിപ്പാലിറ്റി നേരത്തെ നിർദേശം നൽകിയിരുന്നു.

അനുവദിച്ച സമയ പരിധിക്കുള്ളിൽ പൊളിച്ച് നീക്കാത്ത തമ്പുകൾ നീക്കം ചെയ്യുന്നതോടൊപ്പം ഉടമകൾക്കെതിരെ നടപടിയും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു..

കനത്ത മഴക്കെടുതി മൂലം മരുഭൂമിയിൽ വെള്ളം കെട്ടി നിന്നതും കുഴി ബോംബുകളും സാന്നിദ്ധ്യം കൂടുതൽ വെളിപ്പെട്ടതും ഈ വർഷം ശൈത്യകാല തമ്പുകൾക്ക് അനുമതി നൽകുന്നതിൽ കാല താമസം വരുത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്