തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

2018 ൽ സൗദി എയർപോർട്ടുകൾ വഴി യാത്ര ചെയ്തത് 10 കോടി യാത്രക്കാർ

കഴിഞ്ഞ വർഷം മാത്രം സൗദി എയർപോർട്ടുകൾ വഴി യാത്ര ചെയ്തത് 99.86 മില്ല്യൻ യാത്രക്കാരെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഡാറ്റ പറയുന്നു.

2017 നേക്കാൾ 2018 ൽ യാത്രക്കാരുടെ എണ്ണം 8 ശതമാനം വർധിച്ചു. വിമാന സർവീസുകളിൽ 4.1 ശതമാനം വർധനവ് രേഖപ്പെടുത്തുകയും ചെയ്തു.

ജിദ്ദ എയർപോർട്ട് വഴി യാത്ര ചെയ്തത് 35.8 മില്ല്യൻ യാത്രക്കാരാണെങ്കിൽ റിയാദ് വഴി 27.9 മില്ല്യനും, ദമാം വഴി 10.4 മില്ല്യനും, മദീന വഴി 8.8 മില്ല്യനും, അബ്ഹ വഴി 4.5 മില്ല്യൻ ആളുകളാണു യാത്ര ചെയ്തത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്