കുവൈത്തിൽ കിഡ്നി മാറ്റി വെക്കാനിരിക്കുന്നത് 442 പേർ
കുവൈത്ത് സിറ്റി: കുവൈത്തിൽ നിലവിൽ 2170 രോഗികൾ ഡയാലിസിസിനു വിധേയരായിക്കൊണ്ടിരിക്കുകയാണെന്ന് ഹാമിദ് അൽ ഈസ കിഡ്നി ട്രാൻസ്പ്ളാൻ്റ് സെൻ്റർ തലവൻ ഡോ: തുർക്കി അൽ ഉതൈബി അറിയിച്ചു.
442 രോഗികൾ കിഡ്നി മാറ്റി വെക്കുന്നതിനായി കാത്തിരിക്കുകയാണെന്നും ഡോ: തുർക്കിയെ ഉദ്ധരിച്ച് കുവൈത്ത് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.
അന്താരാഷ്ട്ര കണക്ക് പ്രകാരം ലോകമാകെ 2.5 മില്ല്യൻ ആളുകളാണു ഡയാലിസിസിനു വിധേയരായിക്കൊണ്ടിരിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa