യു എ ഇയിൽ പൗഡറിൽ അമിത അളവിൽ ബാക്ടീരിയ; വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉത്തരവ്
അബുദാബി: അമിതമായ അളവില്‍ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക കമ്പനിയുടെ ടാല്‍കം പൗഡറിന്റെ രണ്ട് ബാച്ചുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ യുഎഇ ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി.
അജ്മല്‍ പെര്‍ഫ്യൂം കമ്പനിയുടെ ‘Ajmal Sacrifice For Her’ ടാല്‍കം പൗഡറാണു വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉത്തരവിട്ടത്. A 7867012 08/2021, A 7867068 09/2023 എന്നീ ബാച്ചുകളാണ് ഉപയോഗ യോഗ്യമല്ലെന്ന് കണ്ടെത്തിയത്.
വിപണിയിൽ നിന്ന് ശേഖരിച്ച പൗഡറിൻ്റെ സാമ്പിളുകളില്‍ ഉയര്‍ന്ന അളവില്‍ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇത് ഉപയോഗിക്കുന്നയാളുടെ ശരീരത്തെ ഹാനികരമായി ബാധിക്കുമെന്നതിനാലാണു വിപണിയിൽ നിന്ന് പിൻവലിക്കാൻ ആവശ്യപ്പെട്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa