മക്കയിൽ 2600 മെഗാ വാട്ട് സോളാർ പ്രൊജക്റ്റ് സ്ഥാപിക്കാൻ പദ്ധതി
ദേശീയ സാംബത്തിക വ്യവസ്ഥിതിക്കു മുതൽക്കൂട്ടായിക്കൊണ്ട് മക്കയിൽ 2600 മെഗാ വാട്ട് സോളാർ പ്രൊജക്റ്റ് സ്ഥാപിക്കുന്നതിനു അധികൃതർ ഒരുങ്ങുന്നു.
ഇത് സംബന്ധിച്ചുള്ള ധാരണാ പത്രത്തിൽ മക്ക ഗവർണ്ണർ ഖാലിദ് അൽ ഫൈസൽ രാജകുമാരനും ഊർജ്ജ മന്ത്രി ഖാലിദ് അൽ ഫാലിഹും ഒപ്പ് വെച്ചു.
2600 മെഗാ വാട്ടിൻ്റെ ഫൈസലിയ സോളാർ പ്രൊജക്റ്റ് വിവിധ ഘട്ടങ്ങളിലായാണു സാക്ഷാത്ക്കരിക്കുക.
ധാരണ പ്രകാരം 600 മെഗാ വാട്ട് പദ്ധതി പബ്ളിക് ടെണ്ടർ വഴിയും ബാക്കി 2000 മെഗാ വാട്ട് പബ്ളിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് വഴിയുമാണു നടപ്പാക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa