ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

വാഹനം ഓടിക്കുമ്പോള്‍ വീഡിയോ ചിത്രീകരിക്കുന്നതിനെതിരെ അബുദാബി പൊലീസ്

അബുദാബി: ശക്തമായ കാലാവസ്ഥാ വ്യതിയാന മുന്നറിയിപ്പ് നില നിൽക്കേ വാഹനം ഓടിക്കുന്നവര്‍ക്ക് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി .

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോശം കാലാവസ്ഥ മൂലം ദൂരക്കാഴ്ച കുറയുന്ന സാഹചര്യമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും കണക്കിലെടുത്ത് ശ്രദ്ധയോടെ മാത്രമേ വാഹനം ഓടിക്കാവൂ എന്ന് പൊലീസ് പ്രസിദ്ധീകരിച്ച കുറിപ്പില്‍ ആവശ്യപ്പടുന്നു..

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീഡിയോ ചിത്രീകരിക്കുന്നതിനെതിരെയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്