Saturday, March 7, 2026
QatarTop Stories

ടർഫ് നിർമ്മാണം; സ്വന്തം റെക്കോർഡ് തകർത്ത് ഖത്തർ

ദോഹ: 2022 ഫിഫ വേൾഡ് കപ്പിനായുള്ള ഒരുക്കങ്ങളോടനുബന്ധിച്ച് ഖത്തറിന് വിണ്ടും ഒരു വേൾഡ് റെക്കോര്‍ഡ്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് അല്‍ വക്റ സ്റ്റേഡിയത്തിലെ ടര്‍ഫ് നിര്‍മ്മാണം പൂര്‍ത്തിയാക്കി തങ്ങളുടെ തന്നെ റെക്കോര്‍ഡാണു ഖത്തർ തകർത്തത്. ഒന്‍പത് മണിക്കൂറും 15 മിനിറ്റും മാത്രമാണു സ്റ്റേഡിയത്തില്‍ പുല്ല് വെച്ച് പിടിപ്പിക്കാനെടുത്ത സമയം.

ഫിഫ വേൾഡ് കപ്പിനോടനുബന്ധിച്ച് ഖത്തറില്‍ ഒരുങ്ങുന്ന എട്ട് സ്റ്റേഡിയങ്ങളിൽ പ്രധാനപ്പെട്ടതാണു അല്‍ വക്റ. വിദഗ്ദരെ സാക്ഷിയാക്കി കഴിഞ്ഞ ദിവസമായിരുന്നു റെക്കോര്‍ഡ് സമയം കൊണ്ട് ടർഫ് നിർമ്മാണം പൂര്‍ത്തിയാക്കിയത്.

ലോകകപ്പിനായി ഖത്തർ തന്നെ പണികഴിപ്പിച്ച ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ ടര്‍ഫ് 13 മണിക്കൂറും 15 മിനിറ്റുമെടുത്ത് തയ്യാറാക്കിയതായിരുന്നു ഇത് വരെയുണ്ടായിരുന്ന റെക്കോര്‍ഡ്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്