കുവൈത്തിലെ വിദേശികളിൽ ഇന്ത്യക്കാരുടെ എണ്ണം ഏറെ മുന്നിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യക്കാരുടെ എണ്ണം 8,89,000 കടന്നതോടെ രാജ്യത്തെ വിദേശികളുടെ എണ്ണത്തിൽ ഇന്ത്യക്കാർ ഏറെ മുന്നിലെത്തി. അൽ ഖബ്സ് ദിനപത്രമാണു സെൻ്റ്രൽ അഡ്മിനിസ്റ്റ്രേഷൻ സ്റ്റാറ്റിസ്റ്റിക്സിനെ ഉദ്ധരിച്ച് ഈ കണക്ക് വെളിപ്പെടുത്തിയത്.
4,84,000 പൗരന്മാരുള്ള ഈജിപ്തും 2,71,000 പൗരന്മാരുള്ള ബംഗ്ളാദേശുമാണു ഇന്ത്യക്ക് പിറകിലുള്ളത് .
2017 ലുള്ളതിനേക്കാൾ കഴിഞ്ഞ വർഷം 6000 ഗാർഹിക തൊഴിലാളികൾ വർധിച്ചിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷാവസാനത്തോടെ കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണം 6,89,000 ആയിട്ടുണ്ട്.
മൊത്തം ഗാർഹിക, സ്വകാര്യ തൊഴിലാളികളിലെ 89 ശതമാനവും ഇന്ത്യ, ഫിലിപൈൻസ്, ബംഗ്ളാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
