ബിനാമി ബിസിനസുകളുടെ ദോഷ വശങ്ങളെക്കുറിച്ച് ഖുതുബയിൽ ഇമാമുമാർ ഉദ്ബോധിപ്പിക്കണമെന്ന് മന്ത്രി
സൗദിയിലെ ബിനാമി ബിസിനസുകളുടെ ദോഷ വശങ്ങളെക്കുറിച്ച് വെള്ളിയാഴ്ച ഖുതുബയിൽ ഉദ്ബോധനം നടത്തണമെന്ന് സൗദി ഇസ് ലാമിക കാര്യ മന്ത്രി ഡോ:അബ്ദുലത്തീഫ് ആലു ശൈഖ് നിർദ്ദേശിച്ചു.
സമൂഹത്തെ ബിനാമി ബിസിനസിൻ്റെ ദോഷ വശങ്ങളെക്കുറിച്ചും അതിനെ നേരിടേണ്ട രീതിയെക്കുറിച്ചും ബോധവാന്മാരാക്കേണ്ടത് അനിവര്യമാണെന്ന് മന്ത്രി സർക്കുലറിൽ അറിയിച്ചു.
ബിനാമികളെ ചെറുക്കാനായുള്ള ദേശീയ കാംബയിനിൽ പൊതു ജനങ്ങളെ കൂടി ഭാഗമാക്കുകയാണു ഇത് വഴി ലക്ഷ്യമാക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa