കുവൈത്തിലെ ഗാർഹിക തൊഴിലാളികൾക്ക് രാജ്യം വിടാൻ സ്പോൺസറുടെ സമ്മതപത്രം നിർബന്ധമാക്കാൻ ആലോചന
കുവൈത്ത് സിറ്റി: കുവൈത്തിലെ ഗാർഹിക തൊഴിലാളികൾക്ക് രാജ്യത്ത് നിന്ന് പുറത്ത് പോകണമെങ്കിൽ സ്പോൺസറുടെ പ്രത്യേക സമ്മത പത്രം നിർബന്ധമാക്കുന്നതിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
ചില ഗാർഹിക തൊഴിലാളികൾ വലിയ കുറ്റ കൃത്യങ്ങൾ നടത്തിയ ശേഷം സ്വദേശങ്ങളിലേക്ക് ഒളിച്ചോടുന്നതായി ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണിത്.
ലോക്കൽ പോലീസ് സ്റ്റേഷനിൽ വെച്ച് സ്പോൺസർ നൽകുന്ന, തൊഴിലാളിയെ രാജ്യം വിടുന്നതിനു അനുമതി കൊടുത്തു കൊണ്ടുള്ള പേപ്പർ തൊഴിലാളിയുടെ പാസ്പോർട്ടിൽ അറ്റാച്ച് ചെയ്യുകയും അത് എമിഗ്രേഷൻ കൗണ്ടറിൽ ഹാജരാക്കുകയും ചെയ്യുന്ന രീതിയാണു ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa