ജോലി ലഭിക്കാത്ത കുവൈത്തി പെട്രോളിയം എഞ്ചിനീയർമാർ കുത്തിയിരിപ്പ് സമരം നടത്തി
ഓയിൽ മേഖലയിൽ ജോലി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ബിരുദ ധാരികളായ കുവൈത്തി പെട്രോളിയം എഞ്ചിനീയർമാർ ഇറാദ സ്ക്വയറിൽ കുത്തിയിരിപ്പ് സമരം നടത്തി .
കഴിഞ്ഞ നാലു വർഷമായി ബിരുദം നേടി പുറത്തിറങ്ങിയിട്ടും ഇത് വരെ ജോലി ലഭിക്കാത്തവരും കൂട്ടത്തിൽ ഉണ്ടായിരുന്നു. തങ്ങൾക്ക് ഓയിൽ മേഖലയിൽ തൊഴിൽ ലഭ്യമാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
174 കുവൈത്തി എഞ്ചിനീയർമാർക്ക് ഇത് വരെ ഓയിൽ മേഖലയിൽ ജോലി ലഭിച്ചിട്ടില്ലെന്നും ബന്ധപ്പെട്ടവർ ഇതിനാവശ്യമായ പരിഹാരം ഉടൻ കാണണമെന്നും തങ്ങളുടെ പ്രഫഷനനുസരിച്ചുള്ള ജോലികളിൽ തന്നെ നിയമിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa