ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

അബഹ എയർപോർട്ടിൽ ബുധനാഴ്ച 9 മണിക്കൂർ വ്യോമ ഗതാഗതം തടസ്സപ്പെടും

അബഹ എയർപോർട്ടിൽ ബുധനാഴ്ച 9 മണിക്കൂർ വ്യോമ ഗതാഗതം റദ്ദാക്കുമെന്ന് അധികൃതർ അറിയിച്ചു.

മാർച്ച് 27 ബുധനാഴ്ച 6 മണി മുതൽ വ്യാഴാഴ്ച പുലർച്ചെ 3 മണി വരെയായിരിക്കും വ്യോമ ഗതാഗതം താത്ക്കാലികമായി റദ്ദാക്കുക.

റൺവേ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സിവിൽ ഏവിയേഷൻ അതോറിറ്റി താത്ക്കാലികമായി റൺവേ ഉപയോഗിക്കുന്നതിനാലാണു നിയന്ത്രണം നടപ്പിലാക്കുന്നത്.

വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനു പാകപ്പെടുത്താനും യാത്രക്കാരുടെയും സർവീസുകളുടെയും എണ്ണം കൂട്ടാനുമുള്ള വികസന പ്രവർത്തനങ്ങൾ എയർപോർട്ടിൽ നടന്ന് കൊണ്ടിരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്