മദീനയിൽ പാകിസ്ഥാനിയെ വധ ശിക്ഷക്ക് വിധേയനാക്കി
മദീന പ്രവിശ്യയിൽ പാകിസ്ഥാൻ പൗരനെ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഹെറോയിൻ കടത്തുന്നതിനിടെ പിടിയിലായ ഖാലിദ് ഖാൻ മുഹബ്ബത് ഖാനെയാണു വധ ശിക്ഷക്ക് വിധേയനാക്കിയത്.
അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് തെളിയുകയും വധ ശിക്ഷ വിധിച്ച് കൊണ്ടുള്ള കോടതി വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയും ചെയ്തു. തുടർന്ന് ശരീഅത്ത് വിധി നടപ്പാക്കാൻ റോയൽ ഓർഡർ ഇറങ്ങുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
