ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗിക്കുന്നതിനെതിരെ ബോധ വത്ക്കരണ കാംബയിൻ
ദോഹ: അപകടങ്ങളുടെ പ്രധാന കാരണമായ ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ ഖത്തർ ട്രാഫിക് വിഭാഗം ബോധ വത്ക്കരണ കാംബയിൻ ആരംഭിച്ചു.
പുതിയ ഡ്രൈവർമാർ, യൂണിവേഴ്സിറ്റി-സ്കൂൾ വിദ്യാർത്ഥികൾ, എന്നിവർ കാംബയിനിൻ്റെ പ്രധാന ലക്ഷ്യങ്ങളിൽപ്പെട്ടതാണ്.
അടുത്ത മാസാവസാനത്തോടെ അവസാനിക്കുന്ന കാമ്പയിനിൽ വിവിധ പഠന ക്ളാസുകളും മറ്റും നടത്തും. ഡ്രൈവിംഗ് സ്‌കൂളുകളിലെ പുതിയ ട്രൈനികൾക്കും ക്ളാസുകൾ നൽകും .
ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പലപ്പോഴും സ്വാഭാവിക ട്രാഫിക്കിന് തടസ്സമുണ്ടാക്കുകയും ആവശ്യമില്ലാതെ ഗതാഗത സ്തംഭനം സൃഷ്ടിക്കപ്പെടുമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa