തിങ്കളാഴ്‌ച, ജൂൺ 8, 2026
QatarTop Stories

ഖത്തർ ശൂറാ കൗൺസിൽ സ്പീക്കർ സൗദിയിൽ

ഖത്തർ ശൂറാ കൗൺസിൽ സ്പീക്കർ സൗദിയിൽ ജിസിസി മീറ്റിംഗിൽ പങ്കെടുക്കാനായി എത്തി. സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻ സൈദ് അൽ മഹ്മൂദ് ആണു വ്യാഴാഴ്ച ജിദ്ദയിലെത്തിയത്.

ജിസിസി ലെജിസ്ലേറ്റീവ് കൗൺസിൽ തലവന്മാരുടെ 12 ആമത് മീറ്റിംഗിനായാണു ഖത്തർ സംഘത്തെ നയിച്ച് സ്പീക്കർ അഹംദ് ബിൻ അബ്ദുല്ല ജിദ്ദയിലെത്തിയത്.

സൗദി ശൂറാ കൗൺസിൽ സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ ദകീൽ അൽ മുതൈരി ഖത്തർ പ്രതിനിധി സംഘത്തെ ജിദ്ദ എയർപോർട്ടിൽ സ്വീകരിച്ചു. ഒമാൻ, കുവൈത്ത് ലെജിസ്ലേറ്റീവ് കൗൺസിൽ സെക്രട്ടറിമാരും എയർപോർട്ടിലുണ്ടായിരുന്നു.

ഖത്തറുമായി സൗദി അടക്കമുള്ള അറബ് രാജ്യങ്ങൾ നിലവിൽ സ്വരച്ചേർച്ചയിലല്ല എന്നതിനാൽ ഖത്തർ പ്രതിനിധി സഘത്തിൻ്റെ ഈ സാന്നിദ്ധ്യത്തിനു വലിയ പ്രാധാന്യമാണുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്