ചെങ്കടലിൽ കപ്പലിൽ വെച്ച് ഹാർട്ടറ്റാക്കുണ്ടായ വ്യക്തിയെ ജിദ്ദയിലേക്കെത്തിച്ചു
ജിദ്ദ ഇസ് ലാമിക് പോർട്ട് സ്പെഷ്യലിസ്റ്റുകൾ ഇന്ന് ഒരു അടിയന്തിര രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടത് വാർത്തയായി.

ചെങ്കടലിൽ ഒരു ക്രൂയിസ് കപ്പലിൽ യാത്ര ചെയ്യുകയായിരുന്ന ബ്രിട്ടീഷുകാരൻ അസുഖ ബാധിതനായതിനെത്തുടർന്നാണു പോർട്ട് സ്പെഷ്യലിസ്റ്റുകൾ ഉടൻ കരക്കെത്തിച്ച് ജിദ്ദയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബ്രിട്ടീഷുകാരനു ഹാർട്ട് അറ്റാക്ക് ഉണ്ടായതിനെത്തുടർന്നായിരുന്നു കരയിലേക്ക് സഹായം തേടിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
