മെഡിക്കൽ റെപ്രസന്റേറ്റീവ് മേഖലയും സൗദിവത്ക്കരിക്കും
സൗദിവത്ക്കരണം ഫാർമസികളിൽ നിന്ന് മെഡിക്കൽ റെപ്രസൻ്റേറ്റീവ് മേഖലയിലേക്കും നീളുന്നു. ഈ മേഖലയിൽ 40 ശതമാനം സൗദിവത്ക്കരണം നടപ്പിലാക്കാനാണു സൗദി തൊഴിൽ സാമൂഹിക മന്ത്രാലയത്തിൻ്റെ തീരുമാനം.
അഞ്ചിലധികം വിദേശ ഫാർമസിസ്റ്റുകളുള്ള ഫാർമസി സ്ഥാപനങ്ങളിൽ 20 ശതമാനം സൗദിവത്ക്കരണം നടപ്പാക്കാനുള്ള പദ്ധതി തൊഴിൽ മന്ത്രാലയം നേരത്തെ തന്നെ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇതിനു പുറമെയാണു ഇപ്പോൾ മെഡിക്കൽ റെപ്രസൻ്റേറ്റീവ് മേഖലയും സൗദിവത്ക്കരണത്തിനു വിധേയമാകുന്നത്.
സ്വദേശിവത്ക്കരണ പദ്ധതികൾ വിജയകരമായി നടപ്പാക്കുന്നതിനും തൊഴിലന്വേഷകരായ യോഗ്യരായ സൗദികൾക്ക് തൊഴിലവസരമൊരുക്കുന്നതിനും കംബനികളെ തൊഴിൽ മന്ത്രാലയം പ്രേരിപ്പിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa