Monday, November 25, 2024
OmanTop Stories

ഒമാനിൽ കണ്ടയിനർ ലോറി മറിഞ്ഞ് കണ്ണൂർ സ്വദേശി മരിച്ചു

മസ്​കത്ത്​: ഒമാനിൽ കണ്ടെയിനർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. നാറാത്ത് മയ്യില്‍ പുത്തന്‍പുരയില്‍ അബൂബക്കറി​​​െൻറ മകൻ മകന്‍ മുഹമ്മദ് സാജിദ് (32) ആണ്​ മരിച്ചത്​. ലോറി ഡ്രൈവറായ കണ്ണൂർ കണ്ണാടിപറമ്പ്​ സ്വദേശി പ്രദീപൻ പരിക്കുകളോടെ ഇബ്ര ആശുപത്രിയിൽ ചികിത്സയിലാണ്​. പ്രദീപ​​​െൻറ കാലിനാണ്​ പരിക്കെന്നാണ്​ അറിയുന്നത്​.

മസ്​കത്തിൽ നിന്ന്​ മുന്നൂറ്​ കിലോമീറ്ററോളം ദൂരെ മഹൂത്തിനടുത്ത്​ ഞായറാഴ്​ച പുലർച്ചെയാണ്​ അപകടം നടന്നത്​. മസ്​കത്തിൽ നിന്ന്​ ദുകമിലേക്ക്​ ലോഡുമായി പോവുകയായിരുന്നു വണ്ടി. ഒറ്റവരി പാതയായ ഇവിടെ എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ലോറി വെട്ടിച്ചപ്പോൾ താഴ്​ചയിലേക്ക്​ മറിയുകയായിരുന്നു. വിജനമായ മേഖലയും താഴ്​ചയുമായതിനാൽ ഞായറാഴ്​ച രാവിലെ പത്തുമണിയോടെ മാത്രമാണ്​ അപകടവിവരം പുറത്തറിയുന്നത്​. വാഹനത്തിന്​ അടിയിൽ പെട്ട മുഹമ്മദ്​ സാജിദ്​ അപ്പോഴേക്കും ചോരവാർന്ന്​ മരണപ്പെട്ടിരുന്നു.

കണ്ണാടിപ്പറമ്പ് പുല്ലൂപ്പി മദ്രസക്ക് സമീപമാണ്​ സാജിദ്​ ഇപ്പോൾ താമസിക്കുന്നത്​. നാട്ടിൽ നിന്ന്​ ജനുവരി അവസാനമാണ്​ തിരികെയെത്തിയത്​. മറിയമാണ്​ മാതാവ്​. മുഹ്​സിന ഭാര്യയും ഫാത്തിമ മകളുമാണ്​. സഹോദരൻ മുഹമ്മദ്​ കുഞ്ഞി മസ്​കത്തിൽ സാജിദ്​ ജോലി ചെയ്യുന്ന കമ്പനിയിൽ തന്നെ കണ്ടെയിനർ ഡ്രൈവറാണ്​. മറ്റു സഹോദരങ്ങൾ: താഹിറ, സാബിറ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa