കുവൈത്ത് ആരോഗ്യമന്ത്രാലയത്തിൽ നിന്നു 119 വിദേശികളെ പിരിച്ചുവിടുന്നു.
കുവൈത്ത് സിറ്റി: സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി കുവൈത്ത് ആരോഗ്യമന്ത്രാലയത്തിൽ നിന്നു 119 വിദേശികളെ പിരിച്ചുവിടും. ജൂൺ അവസാനത്തോടു കൂടി സ്ത്രീകളും പുരുഷന്മാരുമായി 119 വിദേശികളുടെ സേവനം അവസാനിപ്പിക്കാൻ നടപടി സ്വീകരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.
അതേസമയം മന്ത്രാലയത്തിൽ വിവിധ മേഖലകളിൽ മികച്ച സേവനത്തിനുള്ള ബോണസ് അർഹരായവർക്ക് നൽകാൻ മന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ് അണ്ടർസെക്രട്ടറി ഡോ.മുസ്തഫ അൽ റിദായ്ക്കു നിർദേശം നൽകി. എന്നാൽ 2018 ജനുവരി ഒന്നുമുതൽ 31 വരെ ഒരുവർഷം മന്ത്രാലയത്തിൽ ജോലി ചെയ്തവരെ മാത്രം ബോണസിന് പരിഗണിച്ചാൽ മതി എന്നാണ് നിർദ്ദേശം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa