തിങ്കളാഴ്‌ച, ജൂൺ 8, 2026
QatarTop Stories

സാമ്പത്തിക, നിക്ഷേപ, പ്രതിരോധ മേഖലകളിൽ ഖത്തറും ഇറ്റലിയും കൈകോർക്കുന്നു

ദോഹ: സാമ്പത്തിക, നിക്ഷേപ, പ്രതിരോധ മേഖലകളിൽ ഖത്തറും ഇറ്റലിയും പരസ്‌പര സഹകരണം ശക്‌തമാക്കുന്നു. ഖത്തർ അമീർ ഷെയ്‌ഖ്‌ തമീം ബിൻ ഹമദ്‌ അൽതാനി, ഇറ്റാലിയൻ പ്രധാനമന്ത്രി ജുസെപ്പേ കോന്ദേയുമായി നടത്തിയ ചർച്ചയിലാണ്‌ തീരുമാനം. അമീരി ദീവാനിൽ നടന്ന കൂടിക്കാഴ്‌ചയിലും ചർച്ചകളിലും ഖത്തർ പ്രധാനമന്ത്രി ഷെയ്‌ഖ്‌ അബ്‌ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയും പങ്കെടുത്തു.

വ്യാപാര ബന്ധങ്ങളും നയതന്ത്ര സഹകരണവും കൂടുതൽ ശക്‌തമാക്കാനും തീരുമാനമായി. ചർച്ചകൾക്കായി ഇന്നലെ രാവിലെ അമീരി ദീവാനിലെത്തിയ കോന്ദേക്ക്‌ ഖത്തർ സായുധസേനാംഗങ്ങൾ ഗാർഡ്‌ ഓഫ്‌ ഓണർ നൽകി. ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ബഹുമാനാർഥം അമീർ വിരുന്നു സൽക്കാരവും നടത്തി. പ്രമുഖ ഷെയ്‌ഖുമാരും മന്ത്രിമാരും ഇരുഭാഗത്തെയും ഉന്നതോദ്യോഗസ്‌ഥരും വിരുന്നിൽ പങ്കെടുത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group