Saturday, April 19, 2025
DammamFootball

യൂത്ത് ഇന്ത്യ ക്ലബ് ജുബൈൽ ജേഴ്‌സി പ്രകാശനം

ജുബൈൽ: ജുബൈലിലെ പ്രമുഖ ടീമായ യൂത്ത് ഇന്ത്യ ഫുട്ബോൾ ക്ലബിന്റെ 2019-2020 സീസണിലേക്ക് ഹമോൺ സ്പോൺസർ ചെയ്യുന്ന ജേഴ്‌സിയുടെ പ്രകാശനം ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിൽ വച്ച് നടന്നു. ഡ്യൂൺസ് സ്കൂൾ പ്രിൻസിപ്പൽ ആമിർ, ഡ്യൂൺസ് സ്കൂൾ കൺസൽറ്റന്റ് ഒബൈദ് എന്നിവർ ചേർന്ന് ടീം ക്യാപ്റ്റൻ ബിബിന് ജേഴ്‌സി നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

image1.jpeg

ചടങ്ങിൽ ക്ലബ് മാനേജർ ‌ അബ്ദുല്ല സഈദ്, യൂത്ത് ഇന്ത്യ പ്രസിഡന്റ് റയ്യാൻ തനിമ പ്രസിഡന്റ് ഷാജഹാൻ മനക്കൽ, വിജീഷ്, ഷിജിൻ, ശൈഫാൻ, സാലിഹ് എന്നിവർ സന്നിഹിതരായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa