തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

ദുബൈയിൽ w 12 എന്ന ഫാന്‍സി നമ്പർ വിറ്റത് 40 ലക്ഷം ദിർഹമിന്

ദുബൈയിൽ നമ്പർ ലേലത്തിൽ ഒരു ഫാൻസി നമ്പറിന് ലഭിച്ചത് 40 ലക്ഷം ദിർഹം അഥവാ 7.5 കോടി ഇന്ത്യൻ രൂപ.

കഴിഞ്ഞ ദിവസം ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി നടത്തിയ നമ്പര്‍ ലേലത്തിലാണ് ഇത്രയും വലിയ തുകക്ക് w 12 എന്ന നമ്പർ ലേലത്തിൽ പോയത്. ലേലത്തിൽ 2.34 കോടി ദിര്‍ഹം (45 കോടി രൂപക്കടുത്ത് ) ആയിരുന്നു ആകെ സമാഹരിച്ചത്.

കഴിഞ്ഞ ദിവസം ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി സംഘടിപ്പിച്ച 101-ാമത്തെ നമ്പര്‍ ലേലത്തിൽ ആകെ 90 നമ്പറുകളായിരുന്നു ലേലത്തില്‍ വെച്ചത്. z 20 എന്ന നമ്പറിന് 27 ലക്ഷം ദിര്‍ഹവും z 222 ന് 17.5 ലക്ഷം ദിര്‍ഹവും ലേലത്തിൽ ലഭിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്