തിങ്കളാഴ്‌ച, ജൂൺ 8, 2026
Dammam

യാത്രയയപ്പ് നൽകി

ദമ്മാം: സ്‌പോർട്ടീവോ എഫ്‌.സിയുടെ കോഡിനേഷൻ കമ്മിറ്റിയംഗവും കിഴക്കൻ പ്രവിശ്യ ഫുട്ൾബാൾ മൈതാനങ്ങളിലെ നിറസാന്നിധ്യവുമായ ഫായിസ് ഹമീദിന് യാത്രയയപ്പ് നൽകി. നാട്ടിലും മറുനാട്ടിലുമായി വർഷങ്ങൾ നീണ്ട കായിക ലോകത്തെ സാന്നിധ്യത്തിലൂടെ വലിയ സൗഹൃദ വലയത്തിനുടമയാണ് ഫായിസ്. പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഫായിസ് ഹമീദിന് സ്‌പോർട്ടീവോ എഫ്‌.സി മൊമെന്റോ സമ്മാനിച്ചു.

sportevo.jpg
യൂത്ത് ഇന്ത്യ ദമ്മാം ചാപ്റ്റർ അംഗങ്ങളും സ്‌പോർട്ടീവോ എഫ്‌.സി അംഗങ്ങളും യാത്രയയപ്പ് ചടങ്ങിൽ സംബന്ധിച്ചു. ഭാരവാഹികളായ ബിനാൻ ബഷീർ, റിഷാദ് കണ്ണൂർ, അജ്മൽ, റഹീം തിരൂർക്കാട്, ജാസിം, ശാക്കിർ ,എന്നിവർ ചേർന്നാണ് മൊമെന്റോ സമ്മാനിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group