അഞ്ചു വയസ്സായ കുട്ടിക്ക് നേരെ പീഡന ശ്രമം; ദുബായിൽ വീട്ടുജോലിക്കാരിക്ക് തടവ്
ദുബായ്: ജോലി ചെയ്യുന്ന വീട്ടിലെ അഞ്ചുവയസ്സുകാരിയായ പെൺ കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചതിന്, വീട്ടുജോലിക്കാരിയായ യുവതിയെ ദുബായ് കോടതി ശിക്ഷിച്ചു. 27 കാരിയായ ഫിലിപിനോ യുവതിയെയാണ് ഒരു വർഷത്തെ തടവിനും അത് കഴിഞ്ഞാൽ നാട് കടത്താനും കോടതി വിധിച്ചത്. കഴിഞ്ഞ ജനുവരി 7 നായിരുന്നു അൽ മുറക്കബാത് പോലീസ് സ്റ്റേഷനലിൽ കേസ് രജിസ്റ്റർ ചെയ്തത്. യുവതി ഒന്നര വർഷമായി തങ്ങളുടെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു എന്ന് കുട്ടിയുടെ മാതാവ് 26 കാരിയായ സിറിയൻ യുവതി പറഞ്ഞു. ഇവർക്ക് ഈ കുട്ടിയെ കൂടാതെ മൂന്ന് വയസ്സുള്ള ഒരു മകനുമുണ്ട്.
നിയമവിദ്യാർത്ഥിയായ ഇവർക്ക് ഒരുപാട് സമയം വീട്ടിൽ നിന്നും വിട്ട് നിൽക്കേണ്ടി വരാറുണ്ടായിരുന്നു. ഇത്തരത്തിൽ മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്താണ് കേസിനാസ്പദമായ സംഭവം . തിരിച്ചു വന്ന ഇവരുടെ അടുത്ത് മകൾ വന്ന് ഇവരുടെ ശരീരത്തിൽ ഒരു പ്രത്യേക രീതിയിൽ സ്പർശിക്കുകയും, ജോലിക്കാരി ഇത് പോലെ തന്നെ രണ്ടു പ്രാവശ്യം ചെയ്തു എന്ന് കുട്ടി പറയുകയുമായിരുന്നു. എന്നാൽ കുട്ടി പറഞ്ഞത് കളവാണെന്ന് ആദ്യം പറഞ്ഞ യുവതി കൂടുതൽ ചോദ്യം ചെയ്തപ്പോൾ തെറ്റ് സമ്മതിച്ചു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി കൊടുക്കുകയായിരുന്നു.
കോടതിയിലും ആദ്യം കുറ്റം നിരസിച്ച യുവതി ഒടുവിൽ പീഡനശ്രമം നടത്തിയതായി സമ്മതിച്ചു. തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്. ഒരു വർഷത്തെ തടവിന് ശേഷം യുവതിയെ നാട് കടത്തും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa