ഖത്തറിൽ അടുത്ത ബന്ധുക്കൾ രോഗബാധിതരായാൽ പരിചരണത്തിന് അവധി
ദോഹ: ഖത്തറിൽ പരിചരണം ആവശ്യമായ രോഗികളുടെ അടുത്ത ബന്ധുക്കൾക്ക് അവധി നൽകാനുള്ള നിർദേശനത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഭാര്യ, ഭർത്താവ്, മക്കൾ, മാതാവ്, പിതാവ് എന്നിങ്ങനെ ഏറ്റവും അടുത്ത ബന്ധുക്കൾ രോഗികളാകുന്ന സന്ദർഭത്തിൽ അവധി നൽകാനുള്ള നിർദ്ദേശത്തിനാണ് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. മാതൃ-പിതൃ സഹോദരങ്ങളുടെ പരിചരണത്തിനും പ്രത്യേക സാഹചര്യങ്ങളി അവധി ലഭിക്കും. അവധി നൽകുന്നതും എത്ര ദിവസം അവധി നൽകണം എന്ന് തീരുമാനിക്കുന്നതും, രോഗിയായ ബന്ധുവിന്റെ മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും.
പുതിയ തീരുമാനം സ്വദേശികൾക്ക് മാത്രമാണ് ബാധകമായിരിക്കുക. രോഗിക്ക് സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ മാത്രമേ അവധി അനുവദിക്കുകയുള്ളൂ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa