1000 ഗാർഹിക തൊഴിലാളികൾക്ക് ഉടൻ നിയമനം; നോർക്ക റൂട്ട്സ് വഴി സൗജന്യമായി റിക്രൂട്ട് ചെയ്യുന്നു
കുവൈത്ത് സിറ്റി: നോർക്ക റൂട്ട്സ് വഴി കുവൈത്തിലേക്ക് ആയിരം ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു. കുവൈത്തിലെ അർദ്ധ സർക്കാർ റിക്രൂട്ട്മെന്റ് കമ്പനിയായ അൽദുര ഫോർ മാൻപവറുമായി ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് മുപ്പത് വയസ്സിനും അൻപത് വയസ്സിനും ഇടയിലുള്ള ആയിരം വനിതാ ഗാർഹിക തൊഴിലാളികളെ നോർക്ക റൂട്ട് മുഖാന്തിരം റിക്രൂട്ട് ചെയ്യുന്നത്. 110 കുവൈത്തി ദിനാറാണ് ശമ്പളം (ഏകദേശം 25000 ഇന്ത്യൻ രൂപ). വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവ ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെടുന്നവരെ തികച്ചും സൗജന്യമായിട്ടാണ് റിക്രൂട്ട് ചെയ്യുക.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ഗാർഹിക തൊഴിലാളികളുടെ നിയമനം സുതാര്യവും, സുരക്ഷിതവും, നിയമപരവുമായി നടപ്പിലാക്കുക എന്ന ഉദ്ദേശത്തിലാണ് അൽദുര കമ്പനിയുമായി നോർക്ക റൂട്സ് ധാരണാ പത്രം ഒപ്പു വെച്ചത്. താല്പര്യമുള്ളവർ norkadsw@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് വിശദമായ വിവരങ്ങൾ ഫുൾ സൈസ് ഫോട്ടോ സഹിതം അയക്കണം. ട്രോൾ ഫ്രീ നമ്പറായ 1800–425–3939 ൽ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ അറിയാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa