Monday, November 25, 2024
Saudi ArabiaTop Stories

ഉംറക്കെത്തിയ പാകിസ്ഥാനിയുടെ വയറിനകത്ത് നിന്ന് കിട്ടിയത് 120 ഗുളികകൾ

ഉംറക്കെത്തിയ പാകിസ്ഥാനി തീർഥാടകൻ്റെ വയറിനകത്ത് നിന്ന് 120 ഗുളികകൾ കണ്ടെത്തിയതായി റിപ്പോർട്ട്.

മക്കയിലെ അൽ നൂർ ആശുപത്രിയിൽ ശക്തമായ വയറു വേദന കാരണമായിരുന്നു ഈ 50 കാരനായ പാകിസ്ഥാനിയെ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ അയാളുടെ വയറിനകത്ത് ഗുളികകളുടെ വൻ ശേഖരം കണ്ടെത്തുകയായിരുന്നു.

തുടർന്ന് ഉടൻ തന്നെ ഓപറേഷൻ തീയേറ്ററിൽ പ്രവേശിപ്പിക്കുകയും ഇയാളുടെ വയറിനകത്ത് നിന്ന് ഇത്രയും വലിയ ഗുളികകളുടെ ശേഖരം പുറത്തെടുക്കുകയും ചെയ്തു.

പുറത്തെടുത്ത ഗുളികകൾ മയക്ക് മരുന്ന് വിഭാഗത്തിനു പരിശോധനക്കായി കൈമാറി. ഗുളികകൾ മയക്ക് മരുന്ന് ഗുളികകൾ തന്നെയാണോ അതോ ആത്മഹത്യക്ക് ശ്രമിച്ചതാണോ എന്ന് തിരിച്ചറിയുകയാണു ലക്ഷ്യം. അതേ സയമയം നിയമ നടപടികൾക്കായി പാകിസ്ഥാനിയെ തടവിൽ താമസിപ്പിച്ചിരിക്കുകയാണു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്