Monday, September 23, 2024
QatarTop Stories

ഖത്തറിൽ റമളാനിലെ ഔദ്യോഗിക ജോലി സമയം പ്രഖ്യാപിച്ചു

ദോഹ: ഖത്തറിൽ റമളാനിലെ ഔദ്യോഗിക ജോലി സമയം പ്രഖ്യാപിച്ചു. നീതികാര്യ മന്ത്രിയും ക്യാബിനറ്റ് അഫയേഴ്സ് ആക്റ്റിംഗ് മിനിസ്റ്ററുമായ ഡോ: ഈസ ബിൻ സഅദ് അൽ ജഫാലി അൽ നുഐമിയാണു ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കിയത്.

സർക്കുലർ പ്രകാരം ഗവണ്മെൻ്റ് സർവീസിലുള്ളവർക്ക് റമളാനിൽ ഒരു ദിവസം 5 മണിക്കൂറായിരിക്കും ഡ്യൂട്ടി ടൈം. രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെയായിരിക്കും ജോലി സമയം.

മന്ത്രാലയം, സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവക്കാണു സർക്കുലർ പ്രകാരമുള്ള ജോലി സമയം ബാധകമാകുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്