യു എ ഇ യിൽ ഇന്ധന വില വർധിക്കുന്നു.
അബുദാബി: യു എ ഇ യിൽ അടുത്ത മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. വർദ്ധനവോടെയുള്ള പുതിയ വില തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. ഒരു ലിറ്റർ സൂപ്പർ 98 പെട്രോളിന് 25 ഫിൽസും , സ്പെഷ്യൽ 95 പെട്രോളിന് 23 ഫിൽസും, ഡീസലിന് 4 ഫിൽസും വർധിപ്പിച്ചിട്ടുണ്ട്.

പുതുക്കിയ നിരക്ക് പ്രകാരം, ഒരു ലിറ്റർ സൂപ്പർ 98 പെട്രോളിന്റെ വില 2.23 ദിർഹമിൽ നിന്ന് 2.48 ദിർഹം ആയി ഉയരും. സ്പെഷ്യൽ 95 പെട്രോൾ ഒരു ലിറ്ററിന് 2.11 ദിർഹമായിരുന്നത് 2.34 ദിർഹമായി ഉയരും. ഡീസൽ വില ലിറ്ററിന് 2.49 ദിർഹമിൽ നിന്നും 2.53 ദിർഹമായിട്ടും വർധിക്കും.
തുടർച്ചയായി മൂന്നാമത്തെ മാസമാണ് യു എ ഇ യിൽ ഇന്ധന വില വർധിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
