Monday, September 23, 2024
QatarTop Stories

ഖത്തറിൽ മെയ് മാസം പെട്രോൾ ഡീസൽ വില കൂടും

മെയ് മാസത്തേക്കുള്ള പെട്രോൾ ഡീസൽ വിലകൾ ഖത്തർ പെട്രോളിയം വർധിപ്പിച്ചു. സൂപർ, പ്രീമിയം പെട്രോൾ വിലയിൽ 15 ദിർഹമിൻ്റെയും ഡീസൽ വിലയിൽ 5 ദിർഹമിൻ്റെയും വർധനവാണുണ്ടായിരിക്കുന്നത്.

ഇത് പ്രകാരം മെയ് മാസത്തിൽ പ്രീമിയം പെട്രോളിൻ്റെ വില ലിറ്ററിനു 1.95 റിയാൽ ആയും സൂപർ പെട്രോളിൻ്റെ വില ലിറ്ററിനു 2 റിയാലും ഡീസൽ വില ലിറ്ററിനു 2 റിയാലുമായാണു നിജപ്പെടുത്തിയിട്ടുള്ളത്.

2017 സെപ്തംബർ മുതലായിരുന്നു ഖത്തറിൽ ഇന്ധന വില പ്രതിമാസം നിശ്ചയിക്കുന്ന സിസ്റ്റം നടപ്പാക്കിത്തുടങ്ങിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്