തിങ്കളാഴ്‌ച, ജൂൺ 8, 2026
OmanTop Stories

ഒമാനിൽ ഇന്ധന വില ഉയർന്നു

ഒമാനിൽ പെട്രോൾ ഡീസൽ വില വർധിച്ചു. മെയ് മാസത്തേക്കുള്ള വില പുനഃക്രമീകരണത്തിലാണ് ഇന്ധന വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയത്.

എം 91, എം 95 പെട്രോളുകൾ എന്നിവക്ക് പുറമെ ഡീസൽ വിലയും വർധിച്ചിട്ടുണ്ട്. ഷെൽ ഒമാൻ പ്രസിദ്ധികരിച്ച പുതിയ വില പ്രകാരം എം 91 പെട്രോളിന്റെ വില 203 ബൈസയിൽ നിന്ന് 210 ബൈസയായി ഉയർന്നിട്ടുണ്ട്.

ലിറ്ററിന് 214 ബൈസയുണ്ടായിരുന്ന എം 95 പെട്രോളിന്റെ പുതിയ വില 221 ബൈസയായി ഉയർന്നു. 245 ബൈസ വിലയുണ്ടായിരുന്ന ഡീസലിന് 251 ബൈസയായിരിക്കും പുതിയ വില.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്