തിങ്കളാഴ്‌ച, ജൂൺ 8, 2026
OmanTop Stories

ബോട്ട് മാർഗം ഒമാനിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച 25 പേർ അറസ്റ്റിൽ

ഒമാനിലേക്ക് അനധികൃതമായി ബോട്ട് മാർഗത്തിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 25 പേരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് അൽ ബാതിന ഗവർണ്ണറേറ്റിലാണു ഏഷ്യൻ വംശജരായ നുഴഞ്ഞ് കയറ്റക്കാർ അറസ്റ്റിലായത്.

ശിനാസ് വിലായത്തിൽ ഒരു അനധികൃത ബോട്ടിൽ 25 ഏഷ്യൻ വംശജർ അറസ്റ്റിലായതായി റോയൽ ഒമാൻ പോലീസ് വെബ്സൈറ്റിലാണു അറിയിച്ചത്. നിയമ നടപടികൾ സ്വീകരിച്ച് വരികയാണെന്നും അറിയിപ്പിൽ പറയുന്നു.

ഇത് പോലുള്ള കേസുകൾ റിപ്പോർട്ട് ചെയ്യാൻ പൊതു ജനങ്ങൾ സഹകരിക്കണമെന്ന് പോലീസ് ആഹ്വാനം ചെയ്തു. 9999 എന്ന നംബരിലാണു ഇത്തരം കേസുകൾ അറിയിക്കേണ്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്