പ്രവാസി സുഹൃത്തുക്കളുടെയും, വേ ഓഫ് ലൈഫ് ഡ്രൈവേഴ് ഗ്രൂപ്പിന്റെയും കരുണയില്‍ അജയകുമാര്‍ നാട്ടിലേക്ക്.
റിയാദ്: റിയാദിലെ സുമേഷി ഹോസ്പ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം ഇരവിപുരം സ്വദേശി അജയകുമാർ കഴിഞ്ഞ 5 മാസത്തെ ദുരിത ജീവതത്തിന് ശേഷം ഒടുവിൽ നാട്ടിലേക്ക് പോയി. ദൈവതുല്യമായ ചില മനസ്സുകളുടെ ഒത്ത് ചേരലിന്െറ്റയും കഠിന പരിശ്രമത്തിന്െറ്റയും ഫലമായിട്ടാണ് അദ്ദേഹത്തിന് നാട്ടിലേക്ക് പോകുവാന്‍ വഴി ഒരുങ്ങിയത്.
ഇഖാമയുടെ കാലവധി കഴിഞ്ഞത് കാരണം നാട്ടിലേക്കുള്ള യാത്ര നീണ്ടു പോകുകയായിരുന്നു. ആരോരുമില്ലാതെ ഇനി എന്ത് എന്ന് ചിന്തിക്കുമ്പോള്‍ ആണ് ശ്രീ.പ്രകാശ് കൊയിലാണ്ടി അദ്ധേഹത്തെ കാണാന്‍ വരുന്നത് അദ്ദേഹത്തിന്റെ ശ്രമഫലമായി സലീം മടവൂർ, വേ ഓഫ് ലൈഫ് അംഗങ്ങളായ നിസാർ മയ്യനാട്, റഫീക്ക്എമറാൾഡ്, ഷമീര്കാവില് എന്നിവരേ വിവരമറിയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇഖാമ അടിച്ചു കൊടുക്കുകയും, ഇവർ പ്രകാശ് കൊയ്ലാണ്ടിയുടെയും സൗദി ഡ്രൈവേഴ്സ് യൂണിയൻ ആയ വേ ഓഫ് ലൈഫ് എന്ന സംഘടനയുടെ സഹായത്തോടെ നടത്തിയ മറ്റ് നിയമ പോരാട്ടങ്ങളും ശ്രമം കാണുകയായിരുന്നു.

മെയ് ഒന്നിന് 3.45നുള്ള എയര്‍ ഇന്തൃ വിമാനത്തില്‍ അദ്ദേഹത്തിനെ നാട്ടിൽ അയക്കാൻ കഴിഞ്ഞു. ഈ പ്രവൃത്തിയില്‍ ഒപ്പം നിന്ന വേ ഓഫ് ലൈഫ് പ്രസിഡന്റ് : റിയാസ് റഹുമാൻ, സെക്രട്ടറി: ഷജീർ കലവറ, സജീവ് പാടിയിൽ എന്നിവർക്കും, ഇന്ത്യൻഎംമ്പസിക്കും, ശുമൈശി ഹോസ്പിറ്റലിലെ നഴ്സുമാർ മറ്റ് ജീവനക്കാർ, എയര്‍ ഇന്തൃ ജീവനക്കാർ കൂടെ നാട്ടിലേക്ക് യാത്രതിരിച്ച നിസാർ മയ്യനാട് ( വേ ഓഫ് ലൈഫ് ) നും മാനസികമായി പിൻന്തുണച്ച എല്ലാവർക്കും അജയകുമാർ നന്ദി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
