തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

മസ്സാജ് പാർലറുകളിൽ അർധരാത്രി മിന്നൽ പരിശോധന; നിരവധി പേർ പിടിയിൽ

കുവൈത്ത് സിറ്റി: മസ്സാജ് പാർലറുകളിലും, സ്പാകളിലും നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി പേർ പിടിയിലായി. സാൽമിയയിലെയും ഹവാലിയിലെയും മസ്സാജ് പാർലറുകളാണ് റൈഡ് ചെയ്തതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. തൊഴിൽ, താമസ നിയമലംഘനവും, മസാജ് പാർലറുകളുടെ മറവിൽ നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങളും കണ്ടെത്താനുള്ള കാമ്പയിനിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന നടത്തിയത്.

ശനിയാഴ്ച്ച വൈകി തുടങ്ങി നാല് മണിക്കൂർ നീണ്ടുനിന്ന പരിശോധനയിൽ നിരവധി തൊഴിൽ, താമസ നിയമ ലംഘനങ്ങൾ കണ്ടെത്തി കുറ്റക്കാരെ അറസ്റ്റ് ചെയ്തു. സ്വവർഗ്ഗരതിയടക്കം അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നിരവധി പേരും പിടിക്കപ്പെട്ടു.

മസാജ് പാർലറുകളിലെ നിയമലംഘനങ്ങൾ തടയാൻ പരിശോധന ഇനിയും തുടരുമെന്നാണ് സൂചന. നിയമലംഘനങ്ങൾ കണ്ടെത്തിയ പാർലറുകൾക്കെതിരിൽ കേസ് ഫയൽ ചെയ്യുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group