തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റമളാൻ ഒന്ന് തിങ്കളാഴ്ചയെന്ന് സൗദി സുപ്രീം കോടതിയുടെ ഔദ്യോഗിക പ്രഖ്യാപനം

റിയാദ്: മാസപ്പിറവി കണ്ടതിൻ്റെ അടിസ്ഥാനത്തിൽ സൗദിയിൽ തിങ്കളാഴ്ച റമളാൻ ഒന്ന് ആയിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചതായി സൗദി റോയൽ കോർട്ടിൻ്റെ പ്രസ്താവനയിൽ അറിയിച്ചു.

സൗദിയിലെ സുദൈർ അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ മാസപ്പിറവി കണ്ടതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച സുപ്രീം കോർട്ടിൻ്റെ ഔദ്യോഗിക സ്ഥിരീകരണമാണു റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചത്.

രാജാവിനും കിരീടാവകാശിക്കും സൗദിയിലെ സ്വദേശികൾക്കും വിദേശികൾക്കും ലോക മുസ്ലിംകൾക്കും സൗദി സുപ്രീം കോടതി റമളാൻ ആശംസകൾ നേർന്നു.

അതേ സമയം ഒമാനിൽ മാസപ്പിറവി ദർശിക്കാത്തതിനാൽ നാളെ (തിങ്കൾ) ശഅബാൻ 30 പൂർത്തിയാക്കുന്നതിനാൽ റമളാൻ ഒന്ന് ചൊവ്വാഴ്ചയായിരിക്കും ആരംഭിക്കുക.

കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസം കണ്ടതായി വിശ്വാസ യോഗ്യമായ റിപ്പോർട്ട് ലഭിച്ചതിനാൽ കേരളത്തിലും തിങ്കളാഴ്ചയാണു റമളാൻ ആരംഭം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്