തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റമളാനിൽ സ്വകാര്യ മേഖലയിലെ ജോലി സമയം 6 മണിക്കൂർ

സ്വകാര്യ മേഖലയിലെ റമളാൻ മാസത്തിലെ ജോലി സമയം 6 മണിക്കൂറായിരിക്കുമെന്ന് സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

തൊഴിൽ നിയമ പ്രകാരമുള്ള ഈ നിബന്ധന രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

സൗദിയിലെ തൊഴിൽ സംബന്ധമായ പരാതികൾ ബോധിപ്പിക്കാൻ തൊഴിൽ മന്ത്രാലയത്തിൻ്റെ 19911 എന്ന കസ്റ്റമർ കെയർ നംബറർ ഉപയോഗപ്പെടുത്താവുന്നതാണ്.

19911 എന്ന കസ്റ്റമർ കെയർ നമ്പറിൽ മലയാളമടക്കമുള്ള വിവിധ ഭാഷകളിൽ കസ്റ്റമർ കെയർ സർവീസ് അസിസ്റ്റന്റുമാർ സഹായങ്ങൾ നൽകും.

തൊഴിൽ സംബന്ധമായ പരാതികൾക്കും സംശയ നിവാരണത്തിനും തൊഴിൽ സാമൂഹിക മന്ത്രായലത്തിന്റെ ട്വിറ്ററിലെ കസ്റ്റമർ കെയർ അകൗണ്ടും ഏറെ ഫലപ്രദമാണ്. ദിവസവും നൂറു കണക്കിനാളുകളുടെ സംശയങ്ങൾക്കാണ് ട്വിറ്റർ അകൗണ്ടിലൂടെ പരിഹാരം നിർദ്ദേശിക്കപ്പെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്