തിങ്കളാഴ്‌ച, ജൂൺ 8, 2026
OmanSportsTop Stories

ഒമാൻ ക്രിക്കറ്റ് ടീമിനെ വൈശാലി നയിക്കും

ബ്രിട്ടനിൽ നടക്കുന്ന ടി20 വിമൻസ് ക്രിക്കറ്റ് മത്സരങ്ങളിൽ ഒമാൻ ടീമിനെ വൈശാലി ജസ്രാനി നയിക്കും. ഈ മാസാവസാനം നടക്കുന്ന മത്സരങ്ങളിൽ യു കെ യിലെ പ്രമുഖ ക്ളബുകളുമായി ഒമാൻ ടീം മാറ്റുരക്കും.

ഒമാൻ പുരുഷ ടീം കഴിഞ്ഞ ഐ സി സി ടൂർണമെൻ്റിൽ കിരീടം നേടിയതിൻ്റെ പിറകെ വിമൻസ് ടീമിനെയും മുൻ നിരയിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്.

നിലവിൽ വിമൻസ് ടീമംഗങ്ങൾ നിലവിൽ ആഴ്ചയിൽ മൂന്ന് ദിവസം പരിശീലനം നടത്തുന്നുണ്ട്. കൂടാതെ ബോയ്സ് ടീമുകളുമായും പരിശീലന മത്സരങ്ങൾ നടത്തുന്നുണ്ടെനും വൈശാലി പറഞ്ഞു.

സജിത്ത് കുമാർ, ഹൈദറലി എന്നീ കോച്ചുമാരും ട്രെയിനർ വിജയ് കാളീശ്വരനുമെല്ലാം ടീമിൻ്റെ വിജയത്തിനായി സജീവമായി രംഗത്തുണ്ട്.

ശക്തമായ ടീം വർക്കിൻ്റെ ഫലമായി ഒമാൻ വിമൻസ് ടീം വലിയ മുന്നേറ്റം തന്നെ നടത്തുമെന്നാണു വൈശാലി പ്രതീക്ഷിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്